blog title

അലർജിയെ അതിജീവിക്കാം

05-Aug-2020

എന്താണ് അലർജി

ഏതെങ്കിലും വസ്തുക്കളോടോ (പൊടി, ലോഹങ്ങൾ മുതലായവ), അവസ്ഥകളോടോ (തണുപ്പ്, ചൂട്, ഗന്ധം മുതലായവ) ഉള്ള ശരീരത്തിന്റെ സാധാരണയിൽ കൂടുതലായി (പ്രതികരണമാണ് അലർജി എന്ന് പൊതുവെ പറയുന്നത്.

എന്താണ് അലർജിക്ക് കാരണം?

അലർജിക്ക് കാരണമാകുന്ന വസ്തുക്കളെ അലർജനുകൾ (Allergens) എന്ന് വിളിക്കുന്നു. വീടിനകത്തുള്ള പൊടി, വളർത്തുമൃഗങ്ങളുടെ രോമങ്ങൾ, കോസ്മെറ്റിക്കുകൾ എന്നിവ ഉൾപ്പെടുന്ന അലർജനുകളെ ഇൻഡോർ അലർജനുകൾ (Indoor allergens) എന്നും പുറത്തു ഉള്ളവയെ (പൂമ്പൊടി, ജോലിസ്ഥലത്തുണ്ടാകുന്ന പ്രത്യേക പൊടികൾ) ഔട്ട് ഡോർ അലർജനുകൾ (Out Door Allergens) എന്നും വിളിക്കാം

അലർജികൾ പലതരത്തിലുണ്ടോ?

പല രൂപത്തിലും ഭാവത്തിലും അലർജി പ്രത്യക്ഷപ്പെടാം. ബാധിക്കുന്ന ശരീരഭാഗങ്ങൾക്കനുസരിച്ച് അലർജിയുടെ പേരുകളും പലതാണ്. മുക്കിനേയും സൈനസുകളേയും ബാധിച്ചിട്ട് തുമ്മലും ജലദോഷവുമാണ് പ്രത്യക്ഷപ്പെടുന്നതെങ്കിൽ അതിനെ അലർജറ്റിക് റൈനൈറ്റിസ് എന്ന് വിളിക്കുന്നു. കണ്ണ്, മൂക്ക്, തൊണ്ട ഇവ ചൊറിയുന്നതും ചിലപ്പോൾ ഇതോടൊപ്പം പ്രകടമാകാറുണ്ട്. ശ്വാസ് കോശത്തെ ബാധിച്ചിട്ട് ശ്വാസനാളം (Airway) സങ്കോചിക്കുകയും ശ്വാസതടസ്സം ഉണ്ടാവുകയും ചെയ്യുന്നെങ്കിൽ അത്തരം അലർജിയെ ആസ്തമ (Asthma) എന്ന് വിളിക്കുന്നു. അലർജൻ ശരീരത്തിനകത്തേക്ക് പ്രവേശിക്കുന്നത് തടയാനുള്ള ശരീരത്തിന്റെ പ്രതിരോധമാണ് ശ്വാസകോശം സങ്കോചിച്ച് ശ്വാസതടസ്സമുണ്ടാകുന്നതിന് കാരണമാകുന്നത്. ത്വക്കിൽ അലർജിയുണ്ടാകുന്നത് മൂലം തൊലിപ്പുറത്ത് ചുവന്ന് തടിക്കുകയും ചൊറിച്ചിൽ അനുഭവപ്പെടുകയും ചെയ്യും.

 

എന്തൊക്കെയാണ് അലർജനുകൾ

അന്തരീക്ഷത്തിലുള്ളവയിൽ പൊടി, പൂപ്പൽ (Fungus), പുപൊടി എന്നിവ ഏറ്റവും ശക്തിയുള്ള അലർജനുകളായി കണക്കാക്കാം. പിന്നെ അന്തരീക്ഷ മലിനീകരണ വസ്തുക്കളിൽ പെടുന്നവയായ മോട്ടോർവാഹനങ്ങളിൽ നിന്നും പുറംതള്ളപ്പെടുന്നവയുൾപ്പെടെയുള്ള പലതരം വാതകങ്ങളും, പാമ്പ് , ഉറുമ്പ്, മറ്റ് പ്രാണികൾ എന്നിവ കുത്തിവെക്കുന്ന രാസപദാർത്ഥങ്ങളും പെട്ടന്ന് അലർജിയുണ്ടാക്കാൻ സാധ്യതയുള്ളവയാണ്. മരുന്നുകളിൽ കീമോതെറാപ്പിക്കുപയോഗിക്കുന്ന മരുന്നുകൾ, പെനിസിലിൻ, ഹൃദ്രോഗങ്ങൾക്കുള്ള മരുന്നുകൾ എന്നിവ മുതൽ ആസ്പിരിൻ പോലും അലർജി ലക്ഷണങ്ങൾ പ്രകടിപ്പിക്കാൻ കഴിവുള്ളവയാണ്.  ചിലർക്ക് രൂക്ഷഗന്ധം, പുക എന്നിവ ആസ്ത്മയ്ക്ക് കാരണമാകാം. പെയിന്റ്, പൗഡർ, പെർഫ്യൂം ഇവയുടെ ഗന്ധം, സിഗററ്റിന്റെ പുക എന്നിവ ചിലർക്ക് അലർജിക്ക് കാരണമാകാം.

ഭക്ഷണ സാധനങ്ങളിൽ കടലിൽ നിന്നുള്ള മീൻ ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ, ചോക്കലേറ്റ്, മുട്ട, ഇറച്ചി, നാരങ്ങാവിഭാഗത്തിൽപ്പെടുന്ന പഴവർഗ്ഗങ്ങൾ {Citrus Fruits), ബേക്കറി ഉൽപ്പന്നങ്ങൾ കേടുവരാതിരിക്കാൻ ചേർക്കുന്ന ചില രാസപദാർത്ഥങ്ങൾ (Preservatives) എന്നിവയൊക്കെ പലരിലും അലർജി ലക്ഷണങ്ങൾ പ്രകടമാക്കാം. കോൺഗ്രസ്സ് പുല്ല് (Congress grass/Parthenium) ശക്തിയേറിയ ഒരു അല്ലെർജുനാണ്. ഇതിന്റെ പൂമ്പോടി ആണ് ആസ്ത്മക്ക് കാരണമാകുന്നത്. പൊടിയിൽ വസിക്കുന്ന നഗ്ന നേത്രങ്ങൾക്ക് കാണാൻ സാധിക്കാത്ത ചെറിയ ജീവികൾ (Horn dust mites), കാർപ്പെറ്റ്, ബെഡ്ഷീറ്റ്, പഴയ അലമാരകൾ മുതലായവക്കിടയിൽ സ്ഥാനം പിടിക്കുന്നവയാണ്. അലർജിയുണ്ടാക്കുന്നതിൽ മിടുക്കുള്ള ഇക്കൂട്ടരെ ഒഴിവാക്കുവാൻ സുര്യ പ്രകാശത്തിന് സാധിക്കും. അതുകൊണ്ട് മേൽ പറഞ്ഞവയൊക്കെ ആഴ്ചയിലൊരിക്കൽ വെയിൽ കൊള്ളിച്ചെടുക്കണം. തറ വ്യത്തിയായി തുടച്ച് പൊടിപടലങ്ങൾ വരാതെ സൂക്ഷിക്കുകയും വാക്വം ക്ലീനർ ഉപയോഗിച്ച് വ്യത്തിയാക്കുകയും ചെയ്യണം.

 

അലർജി കണ്ടുപിടിക്കാനുള്ള മാർഗ്ഗങ്ങൾ

അലർജി ഉണ്ടാക്കുന്ന കാരണങ്ങൾ കണ്ടുപിടിക്കലാണ് ആദ്യപടി. സ്വയം നിരീക്ഷിച്ചും അനുഭവം കൊണ്ടും ഓരോരുത്തർക്കും അലർജി ഉണ്ടാക്കുന്ന അലർജൻ ഏതാണെന്ന് കണ്ടുപിടിക്കാം. അലർജി ടെസ്റ്റ് നടത്തിയും അലർജൻ തിരിച്ചറിയാം. രക്തത്തിൽ IgE (ഇമ്യൂണോ ഗ്ലോബുലിൻ) എന്ന വസ്തുവിന്റെ അളവ് കണ്ടുപിടിക്കുന്നത് അലർജി ടെസ്റ്റിന്റെ ഭാഗമാണ്. തൊലിയിൽ കൂടിയുള്ള ടെസ്റ്റ് (Skin prick test) വഴി കുറച്ചുകൂടി കൃത്യമായി അലർജനുകളെ കണ്ടുപിടിക്കാം. അലർജൻ ഏതാണെന്ന് മനസ്സിലായാൽ അവയെ ഏതുവിധേനയും ഒഴിവാക്കാൻ ശ്രമിക്കുകയാണ് രണ്ടാമത്തെ ഘട്ടം. അത്തരം സാഹചര്യങ്ങൾ പരിശ്രമം കൊണ്ട് ഒഴിവാക്കുക തന്നെവേണം. ചില പ്രത്യക സ്ഥലങ്ങളിലെ ഏതെങ്കിലും അലർജനുകളെക്കൊണ്ടുണ്ടാകുന്ന ലക്ഷണങ്ങൾ വേറൊരു സ്ഥലത്തേക്ക് മാറിത്താമസിക്കുമ്പോൾ പൂർണ്ണമായും ഇല്ലാതാകാറുണ്ട്. അലർജി കാരണം മുക്കിലും സൈനസുകളിലും ഉണ്ടാകുന്ന ദശ (Polyps) കണ്ടുപിടിക്കാൻ മുക്കിലെ എൻഡോസ്കോപ്പി ഉപകാരപ്പെടും. അത് പോലെ തന്നെ അലർജി മുലമുണ്ടാകുന്ന ശ്വാസകോശ സംബന്ധമായ രോഗങ്ങൾ കണ്ടുപിടിക്കുന്നതിന് PFT (Pulmonary Function Test) സഹായിക്കും.

 

അലർജിക്കുള്ള ചികിത്സാ രീതികൾ

അലർജി വിരുദ്ധ മരുന്നുകളാണ് (Anti allergic) ചികിത്സയുടെ മുഖ്യരീതി. അലർജി ലക്ഷണങ്ങളുടെ തീവ്രതയനുസരിച്ച് ചികിത്സയും ലഭ്യമാണ്. ഗുളികകൾ, മൂക്കിലൂടെയും വായിലുടെയും വലിക്കുന്ന സ്റ്റിറോയ്ഡ് ഉൾപ്പെടെയുള്ള മരുന്നുകൾ എന്നിവ ലഭ്യമാണ്. വലിക്കുന്ന മരുന്നുകളുടെ ഗുണങ്ങൾ ചെറിയ തോതിലുള്ള അളവും രക്തത്തിൽ അലിഞ്ഞു ശരീരത്തിന്റെ മറ്റുഭാഗങ്ങളിൽ എത്താനുള്ള സാധ്യത കുറവുമാണ്. ആയതിനാൽ ഇവ വളരെ സുരക്ഷിതവും ദീർഘകാലം ഉപയോഗിക്കാവുന്നതും ആണ്. എന്നിരുന്നാലും ഡോക്ടറുടെ നിർദ്ദേശപ്രകാരമല്ലാതെ മരുന്നുകൾ വാങ്ങിക്കഴിക്കുന്നത് ഒഴിവാക്കേണ്ടതാണ്. പ്രായം, ആരോഗ്യം, അസുഖത്തിന്റെ തീവ്രത ഇവ കണക്കിലെടുത്ത് എത് മരുന്നാണ് കഴിക്കാനുത്തമം എന്ന ഡോക്ടറുടെ നിർദ്ദേശം വളരെ പ്രധാനമാണ്. വളരെ നാളത്തേക്ക് അലർജി ലക്ഷണങ്ങൾ കുറച്ച് ശരീരത്തിന് സംരക്ഷണം നൽകുന്ന ഇമ്മ്യൂണോതെറാപ്പിയും (Immunotherapy) ഇപ്പോൾ ലഭ്യമാണ്.

 

മൂക്കിലടിക്കുന്ന സ്പ്രേ ഉപയോഗിക്കേണ്ട വിധം

 • വെള്ളവും സോപ്പും ഉപയോഗിച്ച് കൈകൾ വ്വൃത്തിയായി കഴുകുക

 • സ്പ്രേ ഉപയോഗിക്കുന്നതിന് മുൻപ് മൂക്ക് സാവധാനം ചീറ്റി വ്യത്തിയാക്കുക

 • ബോട്ടിലിന്റെ അടിഭാഗം തള്ളവിരൽ  ഉപയോഗിച്ചും ചൂണ്ടുവിരലും  നടുവിരലും  മുകൾഭാഗത്തിന്റെ ഇരുവശങ്ങളിലുമായി  പിടിക്കുക.

 • അൽപ്പം മുന്പിലേക്കായി തല കുനിച്ചു പിടിച്ചു ശേഷം ബോട്ടിലിന്റെ ആഗ്ര ഭാഗം മൂക്കിന്റെ ഒരു ദ്വാരത്തിൽ കയറ്റുക, രണ്ടാമത്തെ ദ്വാരം നന്നായി അടച്ചു പിടിക്കുക.

 • ബോട്ടിൽ സ്പ്രേ ചെയ്യിക്കുകയും അതേ സമയം തന്നെ ശ്വാസം ഉള്ളിലേക്ക് വലിക്കുകയും ചെക.

 • രണ്ടാമത്തെ നാസാദ്വാരത്തിലേക്കും ആവർത്തിക്കുക

 

ഞങ്ങളുടെ സവിശേഷതകൾ

 • ഇ . എൻ . ടി വിദഗ്ധരുടെ മുഴുവൻ സമയ സേവനം 

 • 24 മണിക്കൂറും പ്രവർത്തിക്കുന്ന ഇ. എൻ. ടി. അത്യാഹിത വിഭാഗവും, ഇ. എൻ. ടി. എമർജൻസി സർജറി വിഭാഗവും

 • പുതിയ ഇ. എൻ. ടി. ഡോക്ടർമാർക്കും ഓഡിയോളജിസ്റ്റുകൾക്കും പരിശീലനം നൽകുന്ന സ്ഥാപനം

 • കേൾവി പുന:സ്ഥാപന ശസ്ത്രക്രിയകൾക്ക് പ്രത്യേക വിഭാഗം

 • വിട്ടുമാറാത്ത തലകറക്കത്തിനുള്ള നൂതന ചികിത്സാ രീതികൾ

 •  കുട്ടികളുടെ ഇ എൻ ടി വിഭാഗം ആദ്യമായി ദക്ഷിണ മലബാറിൽ

 • ശബ്ദ വ്യതിയാനങ്ങൾക്കും ഭക്ഷണം ഇറക്കാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിക്കുന്നതിനും പ്രത്യേക വിഭാഗം